ശോഭ സുരേന്ദ്രനെതിരെ വീണ്ടും ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ . ഒരു ഉന്നതനെ സിപിഎമ്മില്‍ നിന്ന് ബിജെപിയിലെത്തിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി ,രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരെ ബി ജെ പി യിലെത്തിക്കാൻ ശോഭയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചുവെന്നും ദല്ലാൾ നന്ദകുമാര്‍ ആരോപിച്ചു. എന്നാൽ നീക്കം പാളിയെന്നും ദല്ലാൾ നന്ദകുമാര്‍ പറഞ്ഞു. പോണ്ടിച്ചേരി ലഫ്റ്റ്നെന്റ് ഗവര്‍ണറാകാൻ ശോഭ വഴിവിട്ട നീക്കങ്ങൾ നടത്തി. വിവരങ്ങൾ എല്ലാം തനിക്കറിയാമെന്നും നന്ദകുമാര്‍ ആരോപിച്ചു.
ശോഭ സുരേന്ദ്രനെതിരെ വീണ്ടും ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍
