റോഡില്‍ നിരന്ന് അതേേിവഗം വരുന്ന കന്നുകാലിക്കൂട്ടം ആക്രമിക്കുമോ? എന്തു ചെയ്യുമെന്ന ആശങ്കയും ഭീതിയുമെല്ലാം മനസില്‍ മിന്നിമറിയുന്നതിനിടെ കന്നുകാലിക്കൂട്ടത്തിനു പിറകില്‍നിന്നു കര്‍ഷകന്റെ നിലവിളി- തന്റെ പശുക്കളെ തടയൂ എന്നായിരുന്നു കര്‍ഷകന്‍ വിളിച്ചു പറഞ്ഞത്. സൈക്കിളില്‍ വരികയായിരുന്ന ആന്‍ഡ്രൂ ഒ’കോണര്‍ എന്ന യുവാവ് സ്നാക്സ് കഴിക്കാന്‍ സൈക്കിള്‍ നിര്‍ത്തിയപ്പോഴാണ് ഈ സംഭവം. ഒരു നിമിഷം അന്തിച്ചുനിന്ന യുവാവ് കന്നുകാലി കൂട്ടത്തിനു മുന്നില്‍ രണ്ടു കൈയും ഉയര്‍ത്തി സ്റ്റോപ്പ് എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഒറ്റ നില്‍പാണ്. അദ്ഭുതമെന്നു പറയട്ടേ, കന്നുകാലിക്കൂട്ടം സഡണ്‍ ബ്രേക്കിട്ടതുപോലെ അവിടെ നിന്നു. തന്റെ ആജ്ഞയനുസരിച്ച് കന്നുകാലികള്‍ നടത്തം പെട്ടെന്നു നിര്‍ത്തിയതുകണ്ട് ആന്‍ഡ്രു ഒ കോണര്‍ പോലും വിസ്മയിച്ചുപോയി. ഇംഗ്ലണ്ടിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പര്‍വ്വതമായ ഗ്രേറ്റ് ഡണ്‍ ഫെല്ലിലാണ് സംഭവം. വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി. തങ്ങളുടെ കന്നുകാലികളെ പ്രശസ്തരാക്കിയതിനു വളരെ നന്ദി എന്നാണു കര്‍ഷകന്റെ മകള്‍ തന്നോടു പ്രതികരിച്ചതെന്നാണ് സൈക്കിളിസ്റ്റായ ആന്‍ഡ്രൂ ഒ’കോണര്‍ പറയുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan