കേരളത്തിന്റെ ഏറ്റവും തെക്ക്, നെയ്യാര്‍ വന്ന് തളംകെട്ടി കായലായി കടലിലേക്ക് ഒഴുകുന്ന മനോഹരമായ ഇടം പൂവാര്‍, അവിടെ കവിതപോലെ, പൂ വിരിയുന്നതുപോലെ സ്വാഭാവികമായി സംഭവിച്ച ഒരു പ്രണയകഥ. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ രണ്ടെഴുത്തുകാര്‍ ചേര്‍ന്ന് ആ കഥയ്ക്കു തിരനാടകം ഒരുക്കുന്നു. കഥയില്‍നിന്നു സിനിമയിലേക്കുള്ള യാത്രയില്‍ സാഹിത്യം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും സമകാലികമായ പാഠപുസ്തകം കൂടിയാകുന്നു ക്രിസ്റ്റിയുടെ തിരക്കഥ. ‘ക്രിസ്റ്റി’. ബെന്യാമിന്‍, ഇന്ദുഗോപന്‍. മനോരമ ബുക്‌സ്. വില 275 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan