സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍, അപ്പാനി ശരത്ത്, വിജയരാഘവന്, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്, ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘കിര്‍ക്കന്‍’. നവാഗതനായ ജോഷാണ് ചിത്രത്തിന്റെ സംവിധാനം. ജോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും. നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം റിലീസിന് തയ്യാറായി. ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥാ പാശ്ചാത്തലം ഒരു മലയോര ഗ്രാമത്തില്‍ നടക്കുന്ന പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കല്‍ പൊലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. സ്ത്രീ കേന്ദ്രീകൃതമായ ഇത്തരം ഒരു സിനിമ പുറത്ത് വരുന്നത് കുറച്ച് കാലത്തിന് ശേഷമാണ്. ഗൗതം ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മണികണ്ഠന് അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ജ്യോതിഷ് കാശി, ആര് ജെ അജീഷ് സാരംഗി, സാഗര്‍ ഭാരതീയം എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്ന ‘കിര്‍ക്കന്‍’ ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും.