ബാർ കോഴ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മെല്ലെപ്പോക്ക് . നയമാറ്റത്തിന് പണപ്പരിവ് നടത്തിയിട്ടില്ലെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിലൂടെ അന്വേഷണം സാവധാനത്തിൽ ആയി. ബാർ ഹോട്ടൽ അസോസിയേഷൻ സംസ്ഥാന നേതാക്കളുടെ മൊഴിയെടുപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പെരുമാറ്റ ചട്ടം മാറിയ സാഹചര്യത്തിൽ മദ്യനയ ചർച്ചകള്‍ക്ക് ഈ ആഴ്ച തുടക്കമാകും.ഡ്രൈ ഡേ മാറ്റുന്നതിനും സമയ പരിധി നീട്ടുന്നതിനും പരോപകാരമായി പണപ്പിരിവ് നടത്തണമെന്ന ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനിമോന്റെ ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്.
ബാർ കോഴ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മെല്ലെപ്പോക്ക്
