ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായി ഹ്യുണ്ടേയ്. 17.99 ലക്ഷം പ്രാരംഭവിലയില്‍ ഭാരത് മൊബിലിറ്റി ഷോയില്‍ പുതിയ വാഹനം ഹ്യുണ്ടേയ് അവതരിപ്പിച്ചു. എക്സിക്യുടീവ ്(17,99,000 പ്രാരംഭ വില). സ്മാര്‍ട്(18,99,000 പ്രാരംഭ വില), സ്മാര്‍ട്(ഒ) (19,49,000 പ്രാരംഭ വില), പ്രീമിയം(19,99,000 പ്രാരംഭ വില) വേരിയന്റുകളായിരിക്കും ഉണ്ടാവുക. 390 കിലോമീറ്റര്‍ റേഞ്ചുള്ള 42 കിലോവാട്ട്അവര്‍ ബാറ്ററിയും, 473 കിലോമീറ്റര്‍ റേഞ്ചുള്ള 51.4 കിലോവാട്ട്അവര്‍ ബാറ്ററിയുമാണ് ക്രേറ്റയില്‍. റേഞ്ച് കുറഞ്ഞ മോഡലില്‍ 135എച്ച്പി മോട്ടോറും ഉയര്‍ന്ന മോഡലില്‍ 171എച്ച്പി മോട്ടോറുമാണ് നല്‍കിയിരിക്കുന്നത്. 100കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.9 സെക്കന്‍ഡ് മതി. 11 കിലോവാട്ട്എസി ചാര്‍ജറിന് 10-100 ശതമാനം ചാര്‍ജിലേക്കെത്താന്‍ നാലു മണിക്കൂറും ഡിസി ചാര്‍ജറാണെങ്കില്‍ 58 മിനുറ്റ് മതിയാവും.