നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത നഗരസഭാ കൗൺസിലറെ സസ്പെന്റ് ചെയ്ത് സിപിഎം. സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നാണ് വാർഡ് കൗണ്‍സിലര്‍ സുജിനെ പാര്‍ട്ടി സസ്പെൻഡ് ചെയ്തത്. നഗരസഭാ കൗൺസിലർ സുജിനെതിരെയുള്ള സംഘടനാ നടപടി പാർട്ടി ഏരിയാ കമ്മിറ്റി വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.വൃദ്ധയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും സുജിനും ഭാര്യയും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. വൃദ്ധയെ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടൊപ്പം വീട്ടില്‍ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്.
നഗരസഭാ കൗൺസിലറെ സസ്പെന്റ് ചെയ്ത് സിപിഎം
