നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചിച്ച് തീരുമാനമെടുക്കും. ഏതറ്റംവരേയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമ നിർമ്മാണം നടത്തി ഗവർണറെ മാറ്റുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും സെക്രട്ടറി പറഞ്ഞു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനായി ഗവർണറെ ഉപയോഗിക്കുകയാണ്.
ഈ നീക്കത്ത ഏതു വിധേനയും എതിർക്കും.സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.