ദൂരദർശനിൽ ഇന്ന് കേരള സ്റ്റോറി സിനിമ സംപ്രേഷണം ചെയ്യാനിരിക്കേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമയാണിതെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള സിനിമ പ്രദർശനം സംശയാസ്പദമാണെന്നും സിപിഎം പറഞ്ഞു. കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അതോടൊപ്പം പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാൽ സിനിമ തടയണമെന്ന നിലപാട് ഫാസിസമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം
