ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാർ. അതിൻ്റെ ഉത്തരവാദിത്തത്തിൽ വി.ഡി.സതീശനും പങ്കുണ്ടെന്നും അനിൽ കുമാർ. എന്നാൽ നടന്നതെന്താണെന്ന് എല്ലാവർക്കും അറിയാം. വിവാദത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി നല്‍കുമെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മൻചാണ്ടിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിൽ സർക്കാർ ഇടപെടേണ്ടി വന്നതിന്റെ ഉത്തരവാദിത്തം ചാണ്ടി ഉമ്മന് കൂടി ഉണ്ടെന്നായിരുന്നു അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് .

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan