ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സി പി ഐ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജില്ലാ കൗണ്‍സിലുകള്‍ നല്‍കിയ പട്ടിക ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥിക്കാര്യം അന്തിമമാക്കിയത്. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സിഎ അരുൺ കുമാർ, തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നവരെയാണ് സി പി ഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചത്. മത്സരിക്കാൻ താത്പര്യമില്ലെന്ന് ആദ്യം നിലപാടെടുത്ത പന്ന്യൻ പാർട്ടിയുടെ സമ്മർദ്ദത്തിന് പിന്നീട് കീഴടങ്ങുകയായിരുന്നു. തൃശൂരിൽ ആദ്യം മുതലേ ഉയർന്നുകേട്ട പേരായിരുന്നു വി എസ് സുനിൽ കുമാറിന്റേത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാതിരിക്കാനുള്ള സമ്മർദ്ദ തന്ത്രമാണ് ദേശീയ നേതാവായ ആനി രാജയെ കളത്തിലിറക്കുന്നതു കൊണ്ട് ഉണ്ടാവുന്നതെന്നാണ് സൂചന. കൃഷിമന്ത്രി പി.പ്രസാദിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും യുവനേതാവുമാണ് സി.എ.അരുണ്‍കുമാർ .