അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും പ്രതികരണം തേടി. അതേസമയം ദുരന്തത്തിന് പിന്നിൽ പൈലറ്റിന്റെ പിഴവാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളെ വളരെ ദൗർഭാഗ്യകരമെന്നും കോടതി വിശേഷിപ്പിച്ചു, വിഷയത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.