അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ രാവിലെ ആറ് മണി മുതൽ ആരംഭിച്ചു. അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു 31 സീറ്റുകൾ മതിയെന്നിരിക്കെ 41 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്.
സിക്കിമിൽ 32 സീറ്റും അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റ് നാല് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് മുന്നേറുന്നത്. 32 സീറ്റുകളിൽ 31 ലും ലീഡ് നേടിയിട്ടുണ്ട്.