സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ കെ.ഇ ഇസ്മായില്‍ പക്ഷക്കാരെ പ്രധാന ചുമതലകളില്‍നിന്നു നീക്കി. ഇസ്മായില്‍ പക്ഷ നേതാവ് ജി കൃഷ്ണപ്രസാദിനെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. കൃഷ്ണപ്രസാദ് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. മാവേലിക്കര മണ്ഡലം സിപിഐ മുന്‍ സെക്രട്ടറി എസ് സോളമനാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറി. മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശനെ നിലനിര്‍ത്തി.
ആലപ്പുഴ നഗരസഭാ വൈസ് ചെയർമാൻ പിഎസ്എം ഹുസൈൻ, കിസാൻ സഭ ദേശീയ കൗൺസിൽ അംഗമായ ജോയിക്കുട്ടി ജോസ്, കിസാൻ സഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രൻ പി ജ്യോതിസ്, ബി കെ എം യു സംസ്ഥാന നേതാവായ ആർ അനിൽകുമാർ എന്നിവർ അടക്കമുള്ള ആരെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അധ്യക്ഷതയിലായിരുന്നു ആലപ്പുഴയിലെ ഇന്നത്തെ യോഗം നടന്നത്.