മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്ങ്മ തുടർച്ചയായി രണ്ടാം തവണയും നാഗാലാൻഡിൽ നെയ്ഫ്യൂറിയോ അഞ്ചാം തവണയും മുഖ്യമന്ത്രിമാരായി അധികാരമേറ്റു. സാങ്ങ്മയ്ക്കൊപ്പം 11 മന്ത്രിമാരും ചുമതലയേറ്റു. എൻ പി പി നേതാവായ സാങ്ങ്മ എംഡിഎ രൂപീകരിച്ചാണ് സർക്കാരുണ്ടാക്കിയത് .
നാഗാലാൻഡിൽ എൻ ഡി പി പി നേതാവ് നെയ്ഫ്യുറിയോ മന്ത്രിസഭയിൽ ടി ആർ സെലിയാങ്ങ്, വൈ പാററൻ എന്നിവർ ഉപമുഖ്യമന്ത്രിമാരുമായി. വിജയിച്ചെത്തിയ രണ്ട് വനിതകളിൽ ഒരാളായ സൽഹൗതുവാനോ കർസിനും മന്ത്രിസ്ഥാനമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി ജെ പി അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.