കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് എംകെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. പയ്യന്നൂർ കോർപ്പറേറ്റ് സൊസൈറ്റിക്ക് കീഴിലാണ് കോളേജ് വരുന്നത്. എംകെ രാഘവൻ എംപിയാണ് കോളേജ് ചെയർമാൻ. ഇവിടെ 2 അറ്റൻഡർ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്. ഇന്നായിരുന്നു അഭിമുഖം. എന്നാൽ അഭിമുഖത്തിന് മുമ്പ് തന്നെ എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തനകന് നിയമനം നൽകാനുള്ള നീക്കമുണ്ടെന്നാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ വാദം. ഇതിന് വേണ്ടി ലക്ഷങ്ങൾ കോഴ വാങ്ങിയെന്നാണ് ആക്ഷേപം.