തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനായി വൻ പദ്ധതികളുമായി കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി. മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല മുതിര്‍ന്ന നേതാക്കൾക്കടക്കം നൽകി. മൂന്ന് വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്ക് സംസ്ഥാനത്തെ മൂന്ന് മേഖലയാക്കി തിരിച്ച് ചുമതലകൾ നൽകി. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ടി സിദ്ധിഖിന് വടക്കൻ മേഖലയുടെയും ടിഎൻ പ്രതാപന് മധ്യ മേഖലയുടെയും കൊടിക്കുന്നിൽ സുരേഷിന് ദക്ഷിണ മേഖലയുടെയും ചുമതല നൽകി. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ കഠിനപ്രയത്നം വേണമെന്ന ഹൈക്കമാൻ്റ് നിർദ്ദേശം അടിസ്ഥാനമാക്കിയാണ് നീക്കം.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് വൻ പദ്ധതികളുമായി കോൺഗ്രസ്
