കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. മല്ലികാർജ്ജുൻ ഖർഗയും, ശശി തരൂരുമാണ് സ്ഥാനാർത്ഥികൾ. തമ്മിലാണ് പോരാട്ടം. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 9308 വോട്ടർമാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലും വോട്ട് ചെയ്യും.
മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ എഎപി പ്രചാരണം തടസ്സപ്പെടുത്താനായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത് . സിസോദിയ അടുത്ത ദിവസങ്ങളിൽ ഗുജറാത്തിൽ പോകാനിരിക്കെയാണ് തിരക്കിട്ട ഈ നീക്കം. എന്നാൽ ഇതിനൊന്നും തന്നെ തടയാനാവില്ലെന്നും വികസനപ്രവർത്തനങ്ങൾക്കായ് ഗുജറാത്തിൽ പോകുക തന്നെ ചെയ്യുമെന്നും സിസോദിയ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താൻ മത്സരത്തിനിറങ്ങിയതെന്നും പാർട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കയ്യിലാണെന്നും എഐസിസി പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ. പ്രവർത്തകരുടെ ദിവസമാണ് ഇന്ന്. തനിക്കൊപ്പം പ്രചാരണത്തിനിറങ്ങിയ പ്രവർത്തകർക്ക് തരൂർ നന്ദിയുമറിയിച്ചു. ”ഈ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദി” എന്നുമെഴുതി പ്രിയങ്ക ഗാന്ധിയും മെസേജ് അയച്ചുവെന്നും തരൂർ അറിയിച്ചു.
കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് കെപിസിസിയിലാണ് വോട്ടെടുപ്പ് കേന്ദ്രം. ഇതിനിടെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. എന്നാൽ കെ പി സി സി യിൽ വോട്ട് ചെയ്യാനെത്തിയ എം കെ രാഘവൻ എം പി പറഞ്ഞത് ശശി തരൂര്‍ ട്രെയിനിയില്ല, ട്രെയിനറാണ് എന്നാണ് .
ബലാത്സംഗ കേസിൽ പ്രതിയായി കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എവിടെ എന്ന് വിവരമില്ല. എന്നാൽ എംഎൽഎക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് കെപിസിസി. ഈ വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം നിശ്ചിത സമയത്തിനകം നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് അറിയിച്ചു കഴിഞ്ഞു. വരുന്ന വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുന്നതിനാൽ അത് വരെ മാറി നിൽക്കാനാണ് എംഎൽഎയുടെ തീരുമാനമെന്നാണ് വിവരം. കെ പി സി സി ക്ക് വിശദീകരണം നൽകുന്നതും അതിനു ശേഷമായിരിക്കും എന്ന് എംഎൽഎ യുമായി അടുപ്പമുള്ളവർ അറിയിക്കുന്നു.
ഇലന്തൂർ ഇരട്ടനരബലി കേസിൽ പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചാകും തെളിവെടുപ്പ് .കൊലയ്ക്ക് ശേഷം സ്ത്രീകളുടെ സ്വർണ്ണാഭരങ്ങൾ പണയം വെച്ച സ്ഥാപനമാണിത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിംഗ് ഇലന്തൂരിലെ കടയിൽ നിന്ന് വാങ്ങി എന്നാണ് മൊഴി. ഈ കടയിലും ഇന്ന് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാവനാട് സ്വദേശി ജോസഫിന്റെ മരണം വഴക്കിനിടെ മരുമക്കൾ തലക്കടിച്ചതു മൂലമെന്ന് പോസ്റ്റ്മോർട്ടറും റിപ്പോർട്ടിൽ നിന്നും വ്യക്തമായി. ഇയാളുടെ മരുമക്കളായ കാവനാട് സ്വദേശികളായ പ്രവീൺ, ആന്റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.