സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും ശശി തരൂരിന്റെയും പ്രചാരണം ഇന്നവസാനിക്കും. 22 വര്‍ഷങ്ങള്‍ക്കിപ്പുറം തെരഞ്ഞെടുപ്പ് . ഗാന്ധി കുടുംബത്തിന് പുറത്തേക്ക് അധികാര മാറ്റം. രണ്ട് ദക്ഷിണേന്ത്യക്കാര്‍ തമ്മിലാണ് മത്‌സരം .വിശ്വസ്തനായ അശോക് ഗെലോട്ടിനെ ഹൈക്കമാന്‍ഡ് മത്സരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രാജസ്ഥാന്‍ വിട്ട് വരാന്‍ അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ വിശ്വസ്തനും എണ്‍പതുകാരനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഊഴം. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി നേതൃത്വം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉയര്ത്തിക്കാട്ടിയിട്ടില്ലെങ്
രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാന്‍ കഴിയാവുന്നവരെന്നും തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കഴിയാത്തവരെന്നുമുള്ള ധ്വനി വരത്തക്ക വിധം രാമായണത്തെ കൂട്ടുപിടിച്ചു സുധാകരന്‍ മറുപടി നല്‍കി.ഒ രു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കെ പി സി സി പ്രസിഡന്റ് ഇപ്രകാരം പറഞ്ഞത് .
സുരേഷ് ഗോപിയെ ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട് ഒപ്പം പ്രതിബദ്ധതയും ഉള്ളയാള്‍ എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം കേന്ദ്രവും സംസ്ഥാനവും കൂട്ടായി തീരുമാനിച്ചാണ് സുരേഷ് ഗോപിയെ ബി ജെ പി യുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് എന്ന രീതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.
ദേശീയ കൗണ്‍സിലിലേക്കുള്ള പ്രായപരിധിയില്‍ ആര്‍ക്കും ഇളവ് നല്‍കില്ല. 75 വയസ്സ് കഴിഞ്ഞവരെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കും. ഇതോടെ കേരളത്തില്‍ നിന്ന് കെ.ഇ.ഇസ്മയില്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തു പോയേക്കും. എന്നാല്‍ കൗണ്‍സില്‍ അംഗങ്ങള്‍ കുറവുള്ള ചില സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കിയേക്കും. ഇളവ് വോട്ടെടുപ്പിലൂടെ തീരുമാനിക്കും. പ്രായപരിധി കര്‍ശനമായി ഏര്‍പ്പെടുത്തിയാല്‍ മുതിര്‍ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ ഇതിനെ കേരള ഘടകം എതിര്‍ത്തേക്കും.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ, ശശി തരൂരിനെ അനുകൂലിച്ച് പാലക്കാടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ . തരൂരിനെ വിജയിപ്പിക്കു, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന വാചകത്തോടെയാണ് ഫ്‌ളക്‌സ് ബോര്‍ഡ്. മഹാത്മാ സ്റ്റഡി സെന്റര്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ്. കഴിഞ്ഞ ദിവസം പാലക്കാട് മങ്കരയിലും തരൂരിനായി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി ആര്‍ ബിന്ദു, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരെ ചുമതലപ്പെടുത്തി. അതിനിടയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സാമൂഹ്യപ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു.
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഗതാഗതമന്ത്രി. കഴിഞ്ഞ ദിവസം ഹൈക്കോടതി, കെഎസ്ആടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ കോടികളുടെ വരുമാനം ലഭിക്കുന്ന പരസ്യങ്ങള്‍ പതിക്കുന്നത് നിലവിലെ ഗതാഗത ചട്ടം അനുസരിച്ച് പൊതുമേഖലാ സ്ഥാപനമായ കെ എസ് ആര്‍ ടി സി യ്ക്ക് കഴിയുമെന്നും റിവ്യൂ ഹര്‍ജി നല്‍കി ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇലന്തൂരില്‍ കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മൃതദേഹം വിട്ടുകിട്ടാന്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ മകന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അവരുടെ മൃതദേഹം ഉള്ളതെന്നും മൃതദേഹം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായം വേണമെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു.
ബുധനാഴ്ചയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് ഒക്ടോബര്‍ 20 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്ന് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്ന് കേരളത്തില്‍ ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇടി മിന്നലിനും സാധ്യതയുണ്ട്.