Untitled design 2026 06 15T122743.212

ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. രാജ്യത്ത പരമാധികാരത്തിന്മേൽ അമേരിക്ക ഭീഷണി മുഴക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിധേയനായ ഒരു ഭൃത്യനെപ്പോലെ ഉത്തരവുകൾ അനുസരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ ഉപരോധം ലംഘിക്കുന്നതും ഇറാനിൽ നിന്നുള്ള നിയമവിരുദ്ധമായ എണ്ണക്കടത്തും വെച്ചുപൊറുപ്പിക്കില്ലെന്ന് അമേരിക്ക ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *