ഹരിയാന ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് വളരെ വ്യക്തമായ ലീഡ് നേടി കേവലഭൂരിപക്ഷം കടന്നു. കോൺഗ്രസ് ആത്മവിശ്വാസത്തിലാണെന്നും അതിനു വേണ്ടിയുള്ള പ്രയത്നങ്ങൾ ചെയ്തിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പവൻഖേര വ്യക്തമാക്കി. ഹരിയാനയിലേയും ജമ്മു കാശ്മീരിലെയും ജനങ്ങൾ തങ്ങൾക്ക് വോട്ട് നൽകുമെന്ന് ഉറപ്പുണ്ടെന്നും പവൻ ഖേര പറഞ്ഞു.