ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കോഴ ആരോപണവുമായി കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ കടയില്‍ നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. പണം പിടിച്ചെടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത് .വോട്ടെടുപ്പിന് തലേന്ന് ബിജെപി വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്നാണ് ആരോപണം.
സിറ്റിംഗ് എംഎല്‍എ കൂടിയായ മുല്‍ഖ് രാജ് പ്രേമിയുടെ കടയില്‍ നിന്ന് പണം പിടികൂടിയത്. വോട്ടെടുപ്പ് തുടങ്ങുന്നതിന് മിനിട്ടുകൾക്ക് മുൻപ് ഉയർന്ന ആരോപണം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍. രാവിലെ 8 മുതൽ ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. 68 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വൈകീട്ട് അഞ്ചര വരെ വോട്ട് ചെയ്യാനാകും. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ സുരക്ഷാ ശക്തമാക്കി. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആർപിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ചു.