Screenshot 2026 04 20 19 05 53 182 com.android.chrome edit

കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി.വ്യാജ അക്കൗണ്ടുകളിൽ നിന്ന്  അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന്  കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് പൊലീസിൽ പരാതി നൽകിയത്. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി. കെപിസിസി പ്രസിഡൻ്റിൻ്റെ അനുമതിയോടെയാണ് പരാതി.ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള വീട് നിർമാണ ഫണ്ട് വിവാദത്തിൽ ദീപ്തി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഫണ്ട് വിവാദത്തിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പാർട്ടിക്കെതിരെ ഉയർത്തുന്നത് വ്യാജ ആരോപണങ്ങളെന്നാണ് പരാതി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *