jpg 20240215 123412 0000

ജനപ്രതിനിധി ആയിരിക്കെ ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റിക്ക് സാധനങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഏറ്റെടുത്തത് ഗുരുതര ചട്ടലംഘനമാണെന്നതിനാൽ അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനും നിലവിലെ അംഗവുമായ ഡി സജിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്ലാ മണ്ഡലകാലത്തും ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് അയ്യപ്പസേവ സംഘം വഴി എത്തുന്ന വിശുദ്ധി സേന അംഗങ്ങളാണ്. അടൂർ ആർഡിഒ മെമ്പർ സെക്രട്ടറിയായ ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റിയുടെ കീഴിലാണ് വിശുദ്ധി സേന അംഗങ്ങൾ പ്രവ‍ർത്തിക്കുന്നത്. 2021 മതൽ 2023 വരെ വിശുദ്ധി സേന അംഗങ്ങൾക്കുള്ള ടി ഷർട്ട് ട്രാക്ക് സ്യൂട്ട്, പുൽപ്പായ തുടങ്ങിയവ വിതരണം ചെയ്തത് ജി സജിയുടെ ഉടമസ്ഥതയിലുള്ള എംപയർ ഇന്റർ നാഷണൽ എന്ന സ്ഥാപനമാണ്. ഈ കരാർ ചട്ട വിരുദ്ധമെന്ന് കാണിച്ചാണ് അടൂർ സ്വദേശി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ സജി നിലവിൽ നഗരസഭ കൗൺസിലറാണ്. ചട്ടലംഘനം നടത്തിയ ഡി സജിയെ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ സാധന സാമഗ്രികൾ വിതരണം ചെയ്യാനുള്ള പർച്ചെസ് ഓർഡർ മാത്രമാണ് ഏറ്റെടുത്തതെന്നാണ് ഡി സജിയുടെ വിശദീകരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *