ഇടുക്കിയിലെ ആദിവാസി ഊരുകളിൽ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് സബ് കളക്ടർ പിഴചുമത്തി. ഉടുമ്പന്നൂർ, വെളളിയാമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി ഊരുകളിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളിലുണ്ടായിരുന്ന കേരശക്തി എന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആളുകൾക്ക് വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ആദിവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. എണ്ണയുടെ കാലാവധി കഴിഞ്ഞതാണെന്നും പരിശോധനയിൽ തെളിഞ്ഞു. സ്ഥാപന ഉടമ ഇടുക്കി സ്വദേശി ഷിജാസ് 15 ദിവസത്തിനകം പിഴയൊടുക്കണമെന്നാണ് നിർദ്ദേശം.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan