ജര്‍മ്മന്‍ ആഡംബര വാഹന ഭീമനായ ഔഡിയുടെ നാലാമത്തെ കണ്‍സെപ്റ്റ് ഇലക്ട്രിക് വാഹനമായ ആക്റ്റീവ്‌സ്ഫിയറിനെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ഈ മോഡലിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ ഔഡി. നേരത്തെ ഓഡി പ്രദര്‍ശിപ്പിച്ച മറ്റ് മൂന്ന് കണ്‍സെപ്റ്റ് ഇവികള്‍ – അര്‍ബന്‍സ്ഫിയര്‍, ഗ്രാന്‍ഡ്സ്ഫിയര്‍, സ്‌കൈസ്ഫിയര്‍ മോഡലുകള്‍ക്കൊപ്പം ആക്റ്റീവ്‌സ്ഫിയറും ചേരും. ഏറ്റവും പുതിയ കണ്‍സെപ്റ്റ് ഇവി, ഒരു ഇലക്ട്രിക് ക്രോസ്ഓവര്‍ കൂപ്പെ, ഓഫ്-റോഡ് കഴിവുകളും വാഗ്ദാനം ചെയ്യും. 2021 ഓഗസ്റ്റില്‍ ഓഡി അനാച്ഛാദനം ചെയ്യാന്‍ തുടങ്ങിയ കണ്‍സെപ്റ്റ് വാഹനങ്ങളുടെ കുടുംബത്തിലെ നാലാമത്തെ മോഡലാണ് ആക്റ്റീവ്‌സ്ഫിയര്‍ കണ്‍സെപ്റ്റ്. കണ്‍സെപ്റ്റ് ഇലക്ട്രിക് വാഹനം പിപിഇ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ട്, അതിനൊപ്പം 800 വോള്‍ട്ട് ഇലക്ട്രിക്കല്‍ സംവിധാനവും ഉണ്ടായിരിക്കും.