ഉത്തരാഖണ്ഡിൽ നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി കൈയേറി മദ്രസ നിര്‍മിച്ചു എന്നാരോപിച്ച് മുനിസിപ്പല്‍ കോര്പറേഷന് അധികൃതര്‍ കെട്ടിടം തകര്‍ത്തതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഏതാനും ദിവസങ്ങളായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടക്കുന്നുണ്ടെന്നും, കൈയേറിയ മൂന്ന് ഏക്കര്‍ തിരിച്ചുപിടിച്ചിരുന്നതായും മദ്രസയ്ക്കെതിരെ നേരത്തെ നോട്ടീസ് നൽകി മദ്രസ കെട്ടിടം പൂട്ടി സീല്‍ ചെയ്തിരുന്നതായും മുനിസിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു. എന്നാൽ മദ്രസ പൊളിച്ചതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിൽ നാല് പേര് കൊല്ലപ്പെട്ടതായും, നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഘർഷം പടര്‍ന്നതോടെ ജില്ലാ മജിസ്ട്രേറ്റ് ബൻഭൂൽപുരയിൽ കർഫ്യൂ ഏർപ്പെടുത്തി. സ്കൂളുകൾ അടച്ചിടാനും നിർദ്ദേശം നൽകി.