എം സി ഡി സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളിയും സംഘർഷവും. അംഗങ്ങൾ പരസ്പരം ചെരുപ്പും കുപ്പിയും വലിച്ചെറിഞ്ഞു. കയ്യാങ്കളിക്കിടെ എ എ പി കൗൺസിലർ കുഴഞ്ഞുവീണു. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ വോട്ടുകൾ എണ്ണിയപ്പോൾ ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചിരുന്നു. ബിജെപി അംഗത്തെ തോൽപ്പിക്കാൻ വേണ്ടിയാണ് ഒരു വോട്ട് അസാധുവാക്കിയത് എന്ന് ബിജെപി ആരോപിച്ചു. വോട്ട് അസാധുവാക്കിയ നടപടിക്കെതിരെ ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി എത്തി. പ്രതിഷേധം കനത്തപ്പോൾ വോട്ട് ഒരിക്കൽ കൂടി എണ്ണാൻ മേയർ തയ്യാറായി.
എം സി ഡി സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളിയും സംഘർഷവും
