തിരുവനന്തപുരം ജില്ലയിൽ പുതുവത്സരാഘോഷത്തിനായി ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പൊലീസിൽ നിന്ന് അനുമതി വാങ്ങണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. മാനേജ്‌മെന്‍റോ സംഘാടകരോ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്നവർക്ക് എൻട്രി രജിസ്റ്റർ സൂക്ഷിക്കണം. പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളിലെ സി സി ടി വി പ്രവർത്തന ക്ഷമമായിരിക്കണമെന്നും പൊലീസിന്‍റെ നിര്‍ദേശമുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉത്തരവാദിത്തം ഇത്തരം സ്ഥലങ്ങളിലെ മാനേജ്‌മെന്‍റുകൾക്കായിരിക്കും എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *