ചൈനയില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയ ഒരു നഗരത്തിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഷെജിയാങ് പ്രവിശ്യയിലെ സിനാന്‍ ജലവൈദ്യുത പദ്ധതിക്കു വേണ്ടിയാണ് 1959 -ല്‍ ഷിചെങ് എന്ന നഗരത്തെ മുക്കിക്കളഞ്ഞതാണ്. Qiandao കൈ്വന്റാവോ തടാകത്തിന്റെ ഉപരിതലത്തില്‍നിന്നു 40 മീറ്റര്‍ താഴെയാണ് ഈ നഗരം. മൂന്നു ലക്ഷത്തോളം ജനങ്ങളെ മാറ്റി പാര്‍പ്പിച്ചാണ് ഈ നഗരത്തെ ജലവൈദ്യുത പദ്ധതിക്കു വെള്ളം സംഭരിക്കുന്ന അണക്കെട്ടാക്കിയത്. 600 വര്‍ഷം പഴക്കമുള്ള ഈ നഗരത്തിലെ ശേഷിപ്പുകള്‍ പഠിക്കാന്‍ 2001 ല്‍ ചൈനീസ് സര്‍ക്കാര്‍ ഒരു പര്യവേഷണസംഘത്തെ അയച്ചു. അതോടെയാണു വെള്ളത്തിനടിയിലുള്ള ഈ നഗരത്തിന്റെ വിശേഷം ലോകം അറിഞ്ഞത്. 1368 മുതല്‍ 1912 വരെ ഭരിച്ചിരുന്ന മിംഗ്, ക്വിംഗ് രാജവംശ കാലത്തെ ശിലാ വാസ്തുവിദ്യയില്‍ പണിത കെട്ടിടങ്ങളാണ് 65 വര്‍ഷമായി വെള്ളത്തിനടിയിലുള്ളത്. വു ഷി പര്‍വതത്തിന് അരികിലുള്ള ഷിചെങ്ങ് നഗരം ‘ലയണ്‍ സിറ്റി’ എന്നും അറിയപ്പെട്ടിരുന്നു. അഞ്ച് സിംഹങ്ങളുടെ പര്‍വതം എന്നാണ് വു ഷിയുടെ അര്‍ത്ഥം. നഗരത്തിന് അഞ്ചു പ്രവേശന കവാടങ്ങള്‍. വിശാലമായ തെരുവുകള്‍. 265 കമാനപാതകളുണ്ട്. സിംഹങ്ങള്‍, ഡ്രാഗണുകള്‍, ഫീനിക്സ് എന്നീ ശില്‍പങ്ങളും ചരിത്ര ലിഖിത ശിലാഫലകങ്ങളുമുണ്ട്. അണക്കെട്ട് നല്ലൊരു വിനോദസഞ്ചാര കേന്ദ്രമാണിപ്പോള്‍. പുരാതന നഗരത്തിന്റെ അവശേഷിപ്പുകള്‍ കാണാന്‍ എത്തുന്നവരുമുണ്ട്. ഡൈവിംഗില്‍ നല്ല വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രമേ വെള്ളത്തിലിറങ്ങി അനുമതിയുള്ളൂവെന്നു മാത്രം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan