ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ സി3 എയര്‍ക്രോസ് ക്രോസ്ഓവര്‍ 2023 സെപ്റ്റംബറില്‍ 9.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കിയിരുന്നു. ഈ എസ്‌യുവി യു, പ്ലസ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും അഞ്ച്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളിലും വാഗ്ദാനം ചെയ്യുന്നു. സിട്രോണിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് – ഇ3 6.16 ലക്ഷം മുതല്‍ 8.80 ലക്ഷം രൂപ വരെ വിലയില്‍ ലഭ്യമാണ്. ഇപ്പോഴിതാ ഉത്സവ സീസണില്‍ വില്‍പ്പന മെച്ചപ്പെടുത്തുന്നതിനായി, സി3 ഹാച്ച്ബാക്കിനും സി3 എയര്‍ക്രോസിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവുകള്‍ സിട്രോണ്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സി5 എയര്‍ക്രോസ് പ്രീമിയം എസ്യുവിയില്‍ സിട്രോണ്‍ രണ്ടുലക്ഷം രൂപ വരെ വിലക്കിഴിവ് നല്‍കുന്നു. സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്‌യുവിയുടെ ആനുകൂല്യങ്ങളില്‍ 30,000 രൂപ ക്യാഷ് കിഴിവ്, 25,000 അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വിലയുള്ള അഞ്ച് വര്‍ഷത്തെ വിപുലീകൃത വാറന്റി, 50,000 കിലോമീറ്റര്‍ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് 45,000 രൂപയുടെ വാര്‍ഷിക മെയിന്റനന്‍സ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. ഉപഭോക്താവിന് 90,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും തിരഞ്ഞെടുക്കാം.