കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘സിഐഡി രാമചന്ദ്രന്‍ റിട്ട. എസ് ഐ’. സനൂപ് സത്യനാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ സനൂപ് സത്യനും അനീഷ് വി ശിവദാസും എഴുതുന്നു. ‘സിഐഡി രാമചന്ദ്രന്‍ റിട്ട. എസ്‌ഐ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മുപ്പത്തിയഞ്ചു വര്‍ഷത്തോളം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റെലെ ക്രൈം വിഭാഗത്തില്‍ ജോലി ചെയ്ത് ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ച ‘റിട്ട. എസ്‌ഐ രാമചന്ദ്രന്‍’ സ്വന്തം നിലയില്‍ ഒരു അന്വേഷണ ഏജന്‍സി ആരംഭിച്ച്, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സഹായിക്കുന്ന ചിത്രമാണിത്. കലാഭവന്‍ ഷാജോണ്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘രാമചന്ദ്രനെ’ അവതരിപ്പിക്കുന്നു. അനുമോള്‍, സുധീര്‍ കരമന, പ്രേം കുമാര്‍ ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവന്‍, ഗീതി സംഗീത, ബാദ്ഷാ അരുണ്‍ പുനലൂര്‍, കല്യാണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.