തമിഴ് – മലയാളം സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാന്‍ വിക്രമിന്റെ ‘തങ്കലാന്‍’. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷയും ഏറെയാണ്. നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് നിര്‍മ്മാതാവ് ജി.ധനഞ്ജയന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ സംഗീത സംവിധാനം പൂര്‍ത്തിയായെന്നും ട്രെയ്ലര്‍ ഉടനെ പുറത്തുവരുമെന്നും ജിവി പ്രകാശ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ‘തങ്കലാന്‍ പശ്ചത്താല സംഗീതം പൂര്‍ത്തിയായി, എന്റെ മികച്ചത് തന്നെ നല്‍കി. എന്തൊരു സിനിമയാണിത്. കാത്തിരിക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു ട്രെയ്ലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമ തങ്കലാന്‍ വേണ്ടി റെഡിയാകുക’- എന്നാണ് ജിവി പ്രകാശ് കുറിച്ചത്. കെജിഎഫിന്റെ പശ്ചാത്തലത്തിലാണ് തങ്കലാന്‍ ഒരുക്കിയിരിക്കുന്നത്. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *