തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ചിമ്പു. ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രത്തിന് ‘എസ്ടിആര്‍ 48’ എന്നാണ് വിശേഷണപ്പേര്. യാഷിന്റെ കെജിഎഫിലൂടെ സംഗീത സംവിധായകന്‍ രവി ബസ്രുറും ചിമ്പു നായകനായി എത്തുന്ന എസ്ടിആര്‍ 48ന്റെ ഭാഗമാകുന്നു. സംവിധായകന്‍ ഡെസിംങ്ക് പെരിയസ്വാമിയുടെ പുതിയ ചിത്രത്തില്‍ ചിമ്പു നായകനാകുമ്പോള്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മാണം. എസ്ടിആര്‍ 48ന്റെ ബജറ്റ് 100 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. ആരൊക്കെ എസ്ടിആര്‍ 48ല്‍ വേഷമിടുന്നുവെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.