പൊലീസ് കസ്റ്റഡിയിൽ താമിർ ജിഫ്രിയെന്ന യുവാവ് മരിച്ച സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. എസ്പിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പൊലീസിന് ആരേയും തല്ലിക്കൊല്ലാൻ ഒരധികാരവും ഇല്ലെന്നും പറഞ്ഞു.
അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
