നവകേരളബസിനു മുന്നിൽ ചാടിയവരെ രക്ഷിക്കാനാണ് ഡിവൈഎഫ്ഐക്കാര്‍ ശ്രമിച്ചതെന്നും മാതൃകാപരമായ ഈ പ്രവര്‍ത്തനം തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഴയങ്ങാടിയിൽ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.