ഗവർണറുടെ റിപബ്ലിക് ദിന സൽക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും. വൈകിട്ട് 6.30 നാണ് രാജ്ഭവനിൽ അറ്റ് ഹോം സംഘടിപ്പിച്ചത്. വിരുന്നിൽ ഉദ്യോഗസ്ഥർ മാത്രമാണ് പങ്കെടുക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. വൈകിട്ട് 6.30ന് ആരംഭിച്ച വിരുന്നിൽ ഇത്ര സമയമായിട്ടും മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ആരും തന്നെ എത്തിച്ചേർന്നിട്ടില്ല.
റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുകയും, സംസ്ഥാന സർക്കാരിനെതിരെ വിമർശനവും ഉയർത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രശംസിച്ചു. കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻ്റെ അവസാന ഖണ്ഡിക മാത്രം ഗവർണർ വായിച്ചതിൽ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ മനസ്സിലാകുന്നത് ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുകയാണ് എന്നാണ്.