ഗംഭീര ഓണപ്പണിങ് കലക്ഷന്‍ സ്വന്തമാക്കി മോഹന്‍ലാല്‍-അന്‍വര്‍ റഷീദ് ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഛോട്ടാ മുംബൈ’. റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അവയില്‍ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയത്. ജൂണ്‍ ആറിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അഡ്വാന്‍സ് ബുക്കിങ്ങിന് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിച്ചത്. പുത്തന്‍ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി.പി.നായരമ്പലം ആയിരുന്നു. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു, അജയചന്ദ്രന്‍ നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോര്‍ കെ ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്ററിങ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷന്‍ റസല്യൂഷന്‍ ഫോര്‍മാറ്റിലുള്ള ചിത്രമാണിത്.