കഥയുടെ ഭാഷാപരവും ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടരുകള്‍ സമഗ്രമായി അപഗ്രഥനവിധേയമാക്കി, കഥയെഴുത്തിന്റെ കലയും ശാസ്ത്രവും എന്തെന്നു വിശദമാക്കുന്ന പുസ്തകം. ആശയസംവാദങ്ങള്‍ നിറഞ്ഞ ഒരു ക്ലാസ്സ് മുറിപോലെ ഈ ഗ്രന്ഥം കഥയെഴുത്തിന്റെ വിസ്മയ പ്രപഞ്ചത്തിലേക്കു നമ്മെ കൊണ്ടുപോകും. മലയാളചെറുകഥാരംഗത്തെ ഏറ്റവും തലപ്പൊക്കമുള്ള നിരൂപകനായ എം.എം. ബഷീറിന്റെ ശ്രദ്ധേയമായ കൃതിയുടെ പുതിയ പതിപ്പ്. ‘ചെറുകഥ എഴുതുമ്പോള്‍’. ഡോ എം എം ബഷീര്‍, കേരള സാഹിത്യ അക്കാദമി. വില 142 രൂപ.