സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയാണ് ഈ പുസ്തകം. ഉള്‍ക്കാഴ്ചയുള്ള ഒരു നിര്‍മ്മാതാവിന്റെ കാല്‍പ്പാടുകള്‍ നമുക്കിതില്‍ കാണാം. ഒരു വ്യക്തിയുടെ ജീവിതമാണെങ്കിലും അതിനുള്ളില്‍ ഇതള്‍വിരിയുന്നത് ഒരു കാലഘട്ടത്തിന്റെ സിനിമാചരിത്രം കൂടിയാണ്. തകര, വെങ്കലം, ചകോരം, അഗ്നിസാക്ഷി തുടങ്ങിയ കലാമൂല്യമുള്ള മലയാളചിത്രങ്ങളുടെ നിര്‍മ്മാതാവ് ജീവിതം പറയുന്നു. ഒപ്പം, സിനിമയ്ക്കു പിന്നിലെ ആരും പറയാത്ത ചില കഥകളും. ‘ചെല്ലപ്പനാശാരിയും തകരയും ഭരതനും പിന്നെ…’. ബാബു വി.വി. മാതൃഭൂമി ബുക്‌സ്. വില 178 രൂപ.