ബെന്‍സ് എസ് ക്ലാസിനു പിന്നാലെ പോര്‍ഷെ കെയിനും സ്വന്തമാക്കി ഷെഫ് പിള്ള. ‘കഠിനാധ്വാനം ചെയ്യൂ, സ്വപ്നങ്ങളെ പിന്തുടരാന്‍ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്തുവന്ന് ജീവിതത്തിലെ വെല്ലുവിളികളെ നേരിടൂ, നിങ്ങളെ കാത്തിരിക്കുന്നത് എന്ത് അദ്ഭുതമാണെന്ന് അറിയില്ലല്ലോ’ എന്നാണ് പുതിയ വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഷെഫ് പിള്ള കുറിച്ചത്. പോര്‍ഷെയുടെ ഏറ്റവും വലിയ എസ്‌യുവിയായ കെയിനിന്റെ കൂപ്പേ വകഭേദമാണ് സുരേഷ് പിള്ളയുടെ ഏറ്റവും പുതിയ വാഹനം. ഏകദേശം 1.48 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനം കൊച്ചിയിലെ പോര്‍ഷെ ഷോറൂമില്‍ നിന്നാണ് ഷെഫ് സ്വന്തമാക്കിയത്. മൂന്നു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 340 പിഎസ് കരുത്തുണ്ട് വാഹനത്തിന്. 450 എന്‍എമ്മാണ് ടോര്‍ക്ക്. വെറും 6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കടക്കുന്ന കെയിനിന്റെ ഉയര്‍ന്ന വേഗം 243 കിലോമീറ്ററാണ്.