മലയാളസിനിമയിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗം റിലീസിനൊരുങ്ങുന്നു. രാഘവ ലോറന്‍സ് കങ്കണ റണാവത്ത് എന്നിവര്‍ പി. വാസു സംവിധാനംചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 15-ന് തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി താന്‍ അവസരം ചോദിച്ച സിനിമയായിരുന്നു ചന്ദ്രമുഖിയെന്നാണ് ചെന്നൈയില്‍ നടന്ന പ്രീ ലോഞ്ചിങ് ചടങ്ങില്‍ കങ്കണ റണാവത്ത് പറഞ്ഞത്. ‘ചന്ദ്രമുഖി 2’വിലെ കങ്കണ റണാവത്തിന്റെ ലുക്കും നൃത്തവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 17 വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനികാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആര്‍.ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണിയാണ്. വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവി മരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ.ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, ടി എം കാര്‍ത്തിക് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങള്‍.