മര്‍ഡര്‍ മിസ്റ്ററി നോവലുകളില്‍ സ്ഥിരമായി കണ്ടുവരുന്ന പാറ്റേണുകള്‍ ഒഴിവാക്കിക്കൊണ്ട് വായനക്കാര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പല തരത്തിലുള്ള കോണ്‍സെപ്റ്റുകളിലൂടെയാണ് കഥ വികസിക്കുന്നത് എന്നതുകൊണ്ടുതന്നെ പുസ്തകത്തിന്റെ ആശയങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാവുന്നതിനുവേണ്ടി ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ ലോകം തന്നെ ഈ പുസ്തകത്തിനുള്ളില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പീറ്ററിനും വിഷ്ണുവിനും നിതിനുമൊപ്പം സഞ്ചരിച്ചുകൊണ്ട് ഈ കേസ് ഫയല്‍സ് അവരെക്കാളും മുമ്പ് സോള്‍വ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ‘കേസ് ഫയല്‍സ്’. ശ്യാം കൃഷ്ണന്‍ സി.യു. കറന്റ് ബുക്‌സ് തൃശൂര്‍. വില 285 രൂപ.