വര്‍ഷാവസാനം ഇന്ത്യന്‍ ഓഹരി വിപണികളില്‍ പ്രാഥമിക ഓഹരി വില്പനയുടെ നീണ്ട നിര. കുറഞ്ഞത് 10 കമ്പനികളെങ്കിലും ഡിസംബര്‍ മാസത്തില്‍ ഐപിഒ നടത്തും. ഇത് വഴി 20,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. സൂപ്പര്‍മാര്‍ട്ട് ഭീമന് വിശാല്‍ മെഗാ മാര്‍ട്ട്, ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ഡയമണ്ട് ഗ്രേഡിംഗ് കമ്പനിയായ ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുള്‍പ്പെടെ 10 കമ്പനികള്‍ ഡിസംബറില്‍ തങ്ങളുടെ ഐപിഒകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനുപുറമെ, വിദ്യാഭ്യാസ കേന്ദ്രീകൃതമായ എന്‍ബിഎഫ്സി അവാന്‍സെ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടിപിജി ക്യാപിറ്റല്‍ പിന്തുണയുള്ള സായ് ലൈഫ് സയന്‍സസ്, ഹോസ്പിറ്റല്‍ ചെയിന്‍ ഓപ്പറേറ്റര്‍ പാരസ് ഹെല്‍ത്ത്കെയര്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഡിഎഎം ക്യാപിറ്റല്‍ അഡൈ്വസേഴ്സ് എന്നിവയും ഐപിഒ സംഘടിപ്പിക്കും. ഡയഗ്നോസ്റ്റിക് ശൃംഖലയായ സുരക്ഷാ ഡയഗ്നോസ്റ്റിക്സ്, പാക്കേജിംഗ് ഉപകരണ നിര്‍മ്മാതാക്കളായ മംമ്ത മെഷിനറി, ട്രാന്‍സ്റെയില്‍ ലൈറ്റിംഗ് എന്നിവയും അവരുടെ ഐപിഒകള്‍ നടത്താനിരിക്കുകയാണ്.
20,000 കോടി രൂപയുടെ ഐപിഒ ഡിസംബറില്‍
