കേരള സർവ്വകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തില്‍ എസ്എഫ്ഐ-കെഎസ്യു പ്രവർത്തകർക്കെതിരെ കേസ്. കേരള സർവ്വകലാശാല രജിസ്ട്രാറർ നൽകിയ പരാതിയിലാണ് കണ്ടാൽ അറിയാവുന്നവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 300 ലധികം പേർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ഇന്നലെയാണ് എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെയാണ് വൻ സംഘർഷമുണ്ടായത്. ഇരുക്കൂട്ടരും ഹാളിൽ തമ്മിൽ തല്ലുകയായിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan