കോഴിക്കോട് എൻഐടി മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പ്രൊഫസർ ഷൈജ ആണ്ടവനെതിരെയാണ് കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തി കേസ്. എസ്എഫ്ഐ കുന്നമംഗലം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. നിയമ നടപടി ആവശ്യപ്പെട്ട് കെഎസ് യു, എംഎസ്എഫ് നേതാക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. ഹിന്ദു മഹാസഭാ പ്രവര്ത്തകന് നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെ ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന് പ്രൊഫസർ കമൻറിടുകയായിരുന്നു.
കോഴിക്കോട് എൻഐടി പ്രൊഫസർക്കെതിരെ കേസ്
