കാനറ ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാര്‍ഡ് ഇനി മുതല്‍ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാന്‍ അവസരം. എന്‍സിപിസിഐയുമായി ചേര്‍ന്നാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കള്‍ക്ക് ഭീം ആപ്പ് ഉപയോഗിച്ച് റൂപേ ക്രെഡിറ്റ് കാര്‍ഡ് യുപിഐ സേവനവുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. കാനറ ബാങ്കിന്റെ റൂപേ ക്ലാസിക്, റൂപേ പ്ലാറ്റിനം, റൂപേ സെലക്ട് എന്നീ മൂന്ന് കാര്‍ഡുകളാണ് യുപിഐയുമായി ബന്ധിപ്പിക്കാന്‍ സാധിക്കുക. റുപേ ക്രെഡിറ്റ് കാര്‍ഡും യുപിഐയും ബന്ധിപ്പിക്കുന്നതോടെ, കാര്‍ഡ് ഉപയോഗിക്കാതെ തന്നെ ഡിജിറ്റലായി പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകള്‍ക്ക് സമാനമായ രീതിയിലാണ് ഈ സംവിധാനവും വികസിപ്പിച്ചിട്ടുള്ളത്. പിഒഎസ് മെഷീന്‍ ഇല്ലാത്ത ഇടങ്ങളിലും ക്യുആര്‍ റെക്കോര്‍ഡ് സ്‌കാന്‍ ചെയ്ത് പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയുന്നതാണ്.