അടിസ്ഥാന രഹിതമായ പ്രചാരണമാണ് നടക്കുന്നതെന്ന വിശദീകരണവുമായി കാനഡ. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ പ്രസംഗത്തിന്റെ സംപ്രേഷണം തടഞ്ഞെന്ന ഇന്ത്യയുടെയും ഓസ്ട്രേലിയ ടുഡെയുടെയും ആരോപണം കാനഡ തള്ളി. ജയ്ശങ്കറിന്റെ പ്രസംഗവും അഭിമുഖവും കാനഡയിൽ സംപ്രേഷണം ചെയ്തുവെന്നും ഉള്ളടക്കം ചർച്ചയായെന്നും കാനഡ വ്യക്തമാക്കി. എന്നാല്‍, ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദല്ലയെ കീഴ്പ്പെടുത്തിയ വിവരം ഇന്ത്യക്ക് കാനഡ കൈമാറിയിട്ടില്ല. കൊടും ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ വിശ്വസ്തനായ ഇയാളെ കഴിഞ്ഞ 28ന് കീഴ്പ്പെടുത്തിയെന്നാണ് വിവരം.