ക്രിസ്മസ്, പുതുവല്‍സര കാലം കേയ്ക്കുകളുടെ കാലം കൂടിയാണ്. ലോകത്തെ ഏറ്റവും വില കൂടിയ കേയ്ക്ക് രുചിച്ചു നോക്കാന്‍ ആഗ്രഹമുണ്ടോ. വൈല്‍ഡ് ബെറി ക്രിസ്റ്റല്‍ മക്രോണ്‍ ചീസ് കേക്കും, പോംപോണ്‍ വാനില കാരമല്‍ ഗ്രേഡ് എയുമാണ് ലോകത്തെ ഏറ്റവും വിലയേറിയ കേയ്ക്കുകള്‍. സോഷ്യല്‍ മീഡിയയിലെ താരമായ ജി ഹോബ്‌സാണ് ലോകത്തെ ഏറ്റവും വിലയേറിയ കേയ്ക്കുകള്‍ കഴിക്കുന്ന വീഡിയോ പങ്കുവച്ചത്. ‘ഏറ്റവും വിലയേറിയ രണ്ടു കേക്കുകള്‍’ എന്ന കുറിപ്പോടെയാണ് ഹോബ്സ് ഈ കേയ്ക്കുകളെ അവതരിപ്പിച്ചത്. എന്താണ് ഈ കേയ്ക്കിന്റെ പ്രത്യേകത? ഫ്രാന്‍സിലെ ലൂവ്രെ മ്യൂസിയത്തില്‍ നിന്നുള്ള കലാകാരന്മാരാണ് ഈ കേക്കുകള്‍ ഡിസൈന്‍ ചെയ്തത്. കേയ്ക്കുകളുടെ വില കേട്ടാല്‍ ഞെട്ടും. വൈല്‍ഡ് ബെറി ക്രിസ്റ്റല്‍ മക്രോണ്‍ ചീസ് കേക്കിന്റെ വില 9,703 ഡോളറാണ്. എട്ടു ലക്ഷത്തിലധികം രൂപ. പോംപോണ്‍ വാനില കാരാമല്‍ ഗ്രേഡ് എയുടെ വില 1,500 ഡോളര്‍. ഒന്നേകാല്‍ ലക്ഷം രൂപ. വളരെ അപൂര്‍വ്വമായ വാനില കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കേക്കിന്റെ മുകളില്‍ സ്വര്‍ണ ലീഫുമുണ്ട്. സ്വര്‍ണ ഫോര്‍ക്കുകൊണ്ടാണു കേയ്ക്കു കഴിക്കുന്നത്.