രാജ്യം ഭരിക്കുന്ന പാർട്ടിയായി ബി.ജെ.പി. മാറിയിട്ടുണ്ടെങ്കിൽ ഉപതിരഞ്ഞെടുപ്പുഫലം വരാനിരിക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എൻ.ഡി.എ. സ്ഥാനാർഥി സി. കൃഷ്ണകുമാർ. അടിസ്ഥാനവോട്ടുകൾ നിലനിർത്താൻ ഒരുപരിധിവരെ ബി.ജെ.പി.ക്കായിട്ടുണ്ടെന്നും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 40,000-ത്തിലധികം വോട്ടാണ് ബി.ജെ.പി.ക്ക് ലഭിച്ചത് അതിനടുത്ത് വോട്ടുനിലനിർത്താൻ ഇക്കുറി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ. ശ്രീധരൻ മത്സരിച്ചപ്പോൾ രാഷ്ട്രീയത്തിനതീതമായി അദ്ദേഹം കൂടുതൽ വോട്ടുപിടിച്ചുവെന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 43,000- ത്തിലേറെ വോട്ട് ബി.ജെ.പി. നേടി കണക്കുപരിശോധിച്ചാൽ 3,000-ത്തിലധികം വോട്ട് ബി.ജെ.പി.ക്ക് ഇക്കുറി നഷ്ടമായി അതെങ്ങനെയെന്ന് പരിശോധിക്കുമെന്നും സി. കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan